മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം

കൊരട്ടി ഗ്രാമപഞ്ചായത്തിൽ മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പ്രസിഡന്റ് ലീല സുബ്രഹ്മണ്യൻ നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി മാനുവൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി അഗസ്റ്റിൻ  സ്വാഗതം ആശംസിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഫിൻസോ തങ്കച്ചൻ, വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഗ്രേസി സ്കറിയ, മെമ്പർമാരായ ഫെമിന ബിബിൻ, ഷിനി തൊമ്മി, അനിത വിനേഷ്, ബിനി ജെയ്സൺ, കൃഷ്ണൻ വി.കെ, കെ.എ. സുരേഷ്, സെക്രട്ടറി ശ്രീലത കെ.എ., ബിജു കെ.കെ, മറ്റ് പഞ്ചായത്ത് ജീവനക്കാർ, ഹരിത കർമ്മ സേനാഗംങ്ങൾ എന്നിവർ പങ്കെടുത്തു. കൊരട്ടി ഗ്രാമ പഞ്ചായത്ത് പരിസരം മുതൽ മഞ്ഞളി കെട്ട് ജംഗ്ഷൻ വരെ മെഗാ ശുചീകരണ ക്യാമ്പയിനും നടന്നു

Suchitwam